തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു

0
32

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്. ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയതായിരുന്നു അനു. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിന് അടിയിലേക്കാണ്‌ വീണത്‌.