സഞ്‌ജിത്‌ കൊലപാതകം; കൃത്യത്തിൽ പങ്കെടുത്ത എസ്‌ഡിപിഐക്കാരൻ അറസ്റ്റിൽ

0
57

പാലക്കാട്‌ മാമ്പറത്ത് ആർഎസ്എസ് നേതാവ് സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആളാണ്‌ ഇയാൾ. ഇതോടെ കൃത്യത്തിൽ പങ്കാളികളായ അഞ്ചുപേരും അറസ്‌റ്റിലായി. ഇന്നലെ രാത്രിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

നവംബർ പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ പ്രതിയുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസിലുള്ള ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.