ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

0
36

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തില്‍ സേന തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വക്താവ് പറഞ്ഞു. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സേനയ്ക്ക് നേരെ ഭീകരന്‍ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഇതിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.