കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെതുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
33

പത്തനംതിട്ട കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ആന്തരിക അവയവങ്ങളിൽ നിന്ന് പടക്കത്തിന്റെ അംശം കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജനവാസ മേഖലയോടുചേർന്നാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ജനവാസ മേഖലയിൽ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണ് ഇതെന്നാണ് നിഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.