സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകള്‍, പട്ടിക പുതുക്കി

0
35

സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി. 557 പേരെ കൂടിയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരം നിരീക്ഷിച്ചശേഷമാണ് പട്ടിക പുതുക്കിയത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവും. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരം ജില്ല കടത്തുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവും.
പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പട്ടിക വിപുലീകരിച്ചത്. സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിര്‍ണായക നീക്കങ്ങള്‍ക്കാണ് അനുമതി.