“സിറ്റി ഷട്ടിൽ” സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക്

0
32

തിരുവനന്തപുരം സിറ്റി ഷട്ടിൽ സർവീസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. പതിനഞ്ച് മിനിട്ട് ഇടവേളകളിൽ രാവിലെ 7 മുതൽ രാത്രി 7 മണി വരെയാണ് സിറ്റി ഷട്ടിൽ സർവീസ്. നഗര കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിലും ചിലവ് കുറച്ചും യാത്ര ചെയ്യാൻ സിറ്റി സർക്കുലർ സർവ്വീസ് ബസുകളിലെ കണക്ഷൻ ടിക്കറ്റുകൾ സിറ്റി ഷട്ടിലിൽ നിന്ന് ലഭിക്കും.
നെയ്യാറ്റിൻകര – ബാലരാമപുരം – പള്ളിച്ചൽ – കിഴക്കേകോട്ട – തമ്പാനൂർ റൂട്ടുകളിലാണ് സിറ്റി ഷട്ടിൽ സർവീസ്. ഈ സിറ്റി ഷട്ടിൽ സർവ്വീസുകളിൽ നിന്ന് മെഡിക്കൽ കോളേജ്, ശാസ്തമംഗലം, തിരുമല, വഞ്ചിയൂർ തുടങ്ങിയ സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഏത് സ്ഥലത്തേക്കുമുള്ള ടിക്കറ്റ് നേരിട്ട് യാത്ര തുടങ്ങുമ്പോൾ തന്നെ നിരക്കിളവോടെ എടുക്കാം. മടക്ക യാത്രാ ടിക്കറ്റ് കൂടി എടുത്താൽ 20 മുതൽ 35 ശതമാനം വരെ നിരക്കിളവ് ലഭിക്കും.
പള്ളിച്ചലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ഒരു യാത്രയ്ക്ക് 28 രൂപ ചിലവാകുമെങ്കിൽ സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ കണക്ഷൻ ടിക്കറ്റ് എടുത്താൽ 22 രൂപ നൽകിയാൽ മതി. മടക്ക യാത്ര ടിക്കറ്റ് കൂടി എടുത്താൽ 56 രൂപയ്ക്ക് പകരം വെറും 40 രൂപ നൽകിയാൽ മതിയാകും. 12 മണിക്കൂർ പരിധിയില്ലാതെ സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ ബസുകളിൽ യാത്രയ്ക്ക് 30 രൂപയ്ക്ക് “ടുഡേ ടിക്കറ്റ്” ലഭിക്കും.
കെഎസ്ആർടിസി യെ സംബന്ധിക്കുന്ന വിവരങ്ങൾക്ക്: കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
ടോൾ ഫ്രീ – 1800 599 4011

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
Website: www.keralartc.com