ആലക്കാട്ടെ ആർഎസ്എസ്‌ നേതാവിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം: കാര്യവാഹക് കുടുങ്ങും, പൊലീസ് കേസെടുത്തു

0
49

വീട്ടിനകത്ത് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് നേതാവിനെതിരെ കേസെടുത്തു. ആർഎസ്എസ്‌ പയ്യന്നൂര്‍ ഖണ്ഡ്‌ കാര്യവാഹകും സിപിഐ എം പ്രവർത്തകൻ പയ്യന്നൂരിലെ ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രധാനപ്രതിയുമായ ആലക്കാട്ട് ബിജുവിനെതിരെയാണ് പെരിങ്ങോം പൊലീസ് രജിസ്റ്റർ ചെയ്തത്. കൈപ്പത്തി തകർന്ന് രണ്ടു വിരലുകൾ അറ്റ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിജു. ആശുപത്രി വിട്ടാലുടൻ ഇയാളെ അറസ്റ്റ് ചെയ്യും.

സ്‌ഫോടനത്തിൽ ബിജുവിന് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ ഇടത്തേ കൈപ്പത്തി തകര്‍ന്ന് രണ്ട് വിരലുകള്‍ അറ്റു. സ്ഫോടനവിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുമ്പെ ബിജുവിനെ വീട്ടിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പരിക്കുകൾ സാരമുള്ളതാണെന്ന് കണ്ടെത്തിയതോടെ പിന്നീട് കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബ് സ്‌ഫോടനത്തിൽ കൈപ്പത്തി തകർന്നുവെന്ന വിവരം മറച്ചുവെച്ചാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പൊലീസ് വിവരം അറിഞ്ഞ് അന്വേഷണത്തിന് എത്തിയതോടെയാണ് ആർഎസ്എസുകാർ ബോംബ് സ്ഫോടനവിവരം പുറത്തുവിടുന്നത്.

ബിജുവിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എസുകാർ വീ​ടി​നു​ള്ളി​ല്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടു​ക​യാ​യി​രു​ന്നു. ബോംബ് നിർമാണസംഘത്തിൽ നിരവധി പേ​രു​ണ്ടായി​രു​ന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്‌എസുകാരന്റെ വീട്ടിൽമുമ്പും നിർമാണത്തിനിടെ ബോംബ്‌ പൊട്ടിത്തെറിച്ചിരുന്നു.