മാക്കുറ്റിയെ മഹാനാക്കാൻ തോറ്റ എംഎൽഎ, വി ടി ബലരാമനെ വലിച്ചുകീറി അംശുവാമദേവൻ

0
51

കണ്ണൂരിൽ കെ റെയിൽ വിശദീകരണയോഗം കലക്കാൻ വേഷം മാറിയെത്തി നാട്ടുകാരുടെ കൈച്ചൂട് അനുഭവിച്ചറിഞ്ഞ റിജിൽ മാക്കുറ്റിയെ മഹാനാക്കാൻ രംഗത്തുവന്ന തൃത്താലയിലെ തോറ്റ എംഎൽഎ വി ടി ബലരാമനെ വലിച്ചുകീറിയുള്ള അംശുവാമദേവന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് മാക്കുറ്റിയെ വലിയ ആളാക്കാൻ ബലരാമൻ രംഗത്തുവന്നത്. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിൽ കൃഷ്ണപിള്ള നടത്തിയ ഇടപെടൽ പോലെ എന്നൊക്കെ പറഞ്ഞായിരുന്നു വേഷം മാറി ഗുണ്ടകളെയും കൂട്ടിവന്ന മാക്കുറ്റിയെ ബലരാമൻ വെളുപ്പിക്കാൻ ശ്രമിച്ചത്. അതെ പോസ്റ്റിൽ തന്നെയാണ് ചരിത്രവും തെളിവുകളും സഹിതം അംശുവാമദേവൻ മറുപടി നൽകിയത്.

“രാഹുലിന്റെ ക്വിസ് പ്രോഗ്രാം കഴിഞ്ഞ് രാമൻ രാഷ്ട്രീയത്തിൽ വരുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്. പയ്യൻസ് അതൊക്കെയൊന്ന് വായിച്ച് പഠിക്കണം. അതടക്കമുള്ള ചോരച്ചാലുകൾ അക്ഷരാർത്ഥത്തിൽ നീന്തിക്കയറിയിട്ടുതന്നെയാണ് സ. കൃഷ്ണപിള്ളയുടെ പ്രസ്ഥാനം ഇവിടെ നിലയുറപ്പിച്ച് നിൽക്കുന്നത്. അതുകൊണ്ട് പയ്യൻ ചെല്ല്, ഇത്‌ വേറെയാ കളരി”- എന്നും മറുപടിയിലുണ്ട്. ഈ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ബലരാമന്റെ പോസ്റ്റിന് അംശുവാമദേവൻ നൽകിയ മറുപടിയുടെ പൂർണ രൂപം.
ചരിത്രത്തിൽ ഇടം കിട്ടാതെപോയ സംഘികൾ പട്ടേലിനെപോലെയുള്ള ദേശീയ നേതാക്കന്മാരെ പൗഡറിട്ടും പ്രതിമപണിഞ്ഞും സ്വന്തമാക്കുന്നതുപോലെയാണ് ബലറാം പി കൃഷ്ണപിള്ളയുടെ ലെഗസി തേടിപ്പോകുന്നത്.


പി കൃഷ്ണപിള്ളയുമായി ഉപമിക്കുന്നത് റിജിൽ മാക്കുറ്റിയെന്ന വേഷംകെട്ടുകാരൻ തേർഡ് റേറ്റ് ഗൂണ്ടയയെ! മനുഷ്യർ ഇങ്ങനെയും അധപ്പതിക്കുമോ? തനിക്ക് കേരളത്തിന്റെ ചരിത്രവുമറിയില്ല, ചരിത്രസ്രഷ്ടാക്കളെയുമറിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് പട്ടായപ്പയ്യന്റെ സ്പെഷ്യൽ റിക്രൂട്ട് ആയ ഈ കുഞ്ചിരാമൻ.

പശ്ചിമ ബംഗാളിന്റെയും സിംഗൂരിന്റെയുമൊക്കെ കഥ പറയുന്നുണ്ടല്ലോ, അവിടന്ന് കൊണ്ടുവന്ന മണ്ണിൽതൊട്ട് സത്യം ചെയ്ത് പറന്നിറങ്ങിയ വയൽക്കിളികളൊക്കെ ഇപ്പോൾ വിശ്രമിക്കുന്നത് അവിടെ വരുന്ന ദേശീയപാതയുടെ തണലിലാണ് എന്ന് രാമന് അറിയാമോ? പറയുന്നത് കേട്ടാൽ തോന്നും നന്ദിഗ്രാമും സിംഗൂരും ഒക്കെ ഇപ്പോൾ ഭരിക്കുന്നത് സോണിയ ആണെന്ന്. ഇന്ദിരയുടെയും രാജീവിന്റെയും കുടുംബം ദശകങ്ങളോളം അടക്കിവാണിരുന്ന യു പിയിലെ,, അമേത്തിയിൽ നിന്ന് രായ്ക്ക് രാമാനം പായും തലയിണയുമായി പാഞ്ഞുരക്ഷപ്പെട്ടാണ് പട്ടായപ്പയ്യൻ വയനാട്ടിൽ വന്ന് ശ്വാസമെടുത്തത്. അപ്പനപ്പൂപ്പന്മാരായി അടക്കിഭരിച്ചിരുന്ന ഇൻഡ്യാ രാജ്യത്ത് കോൺഗ്രസിന് ഇരട്ട അക്കത്തിൽ സീറ്റുള്ളത് കേരളത്തിൽ മാത്രമാണ്. ആ നിലമറന്ന് തുള്ളരുത്, തലമറന്ന് എണ്ണ തേയ്ക്കരുത്. പശ്ചിമ ബംഗാളിന് പഴയൊരു ചരിത്രമുണ്ട്.

സിദ്ധാർത്ഥ ശങ്കർ റേയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരന്റെ ചോര ആവോളം കുടിച്ച കോൺഗ്രസിന്റെ അർദ്ധഫാസിസ്റ്റ് ഭീകരവാഴ്ചയുടെ കാലം. അന്ന് ബലറാം ജനിച്ചിട്ടില്ല, രാഹുലിന്റെ ക്വിസ് പ്രോഗ്രാം കഴിഞ്ഞ് രാമൻ രാഷ്ട്രീയത്തിൽ വരുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്. പയ്യൻസ് അതൊക്കെയൊന്ന് വായിച്ച് പഠിക്കണം. അതടക്കമുള്ള ചോരച്ചാലുകൾ അക്ഷരാർത്ഥത്തിൽ നീന്തിക്കയറിയിട്ടുതന്നെയാണ് സ. കൃഷ്ണപിള്ളയുടെ പ്രസ്ഥാനം ഇവിടെ നിലയുറപ്പിച്ച് നിൽക്കുന്നത്. അതുകൊണ്ട് പയ്യൻ ചെല്ല്, ഇത്‌ വേറെയാ കളരി.