മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു

0
27

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്.

ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജയപ്രകാശ് ഒളിവിൽ പോയതായി പൊലിസ് പറഞ്ഞു.