ആധാർ കാർഡിനെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കൽ : നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

0
12

ആധാർ കാർഡിനെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതടക്കം തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. വോട്ടർപ്പട്ടികയിൽ ഇതിനോടകം പേരുചേർക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാർ നമ്പർ ചോദിക്കാനും ഉദ്യോഗസ്ഥർക്ക് ബിൽ അനുമതി നൽകുന്നു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വരുന്നവരോട് ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് അനുവാദം നൽകുന്നതാണ് ബിൽ.വോട്ടവകാശം ആദ്യമായി ഉപയോഗിക്കാൻ പോകുന്നവർക്ക് വർഷത്തിൽ രജിസ്റ്റർ ചെയ്യാൻ നാലുതവണ വരെ അവസരം നൽകുന്നതുമാണ് ബിൽ.

അതേസമയം ആധാർ നമ്പർ നൽകിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതിൽ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.