ദേശാഭിമാനി ജീവനക്കാരൻ ജയചന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

0
32

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനായ മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൃതദേഹം കൊയിലി ആശുപത്രിയിൽ. മാങ്ങാട്ടെ വീട്ടിൽനിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എൽ പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കൾ: അനഘ ( തലശേരി എൻജിനീയറിങ് കോളേജ് വിദ്യാർഥി ), ദേവദർശ്‌ (മാങ്ങാട് എൽപി സ്കൂൾ). സഹോദരങ്ങൾ: ശോഭന (കയരളം), രാജൻ (കൊളച്ചേരി), ലളിതകുമാരി ( നാറാത്ത്).

1996 മുതൽ ദേശാഭിമാനി ജീവനക്കാരനാണ്. ബാലസംഘം ജില്ലാ സെകട്ടറി, കണ്ണൂർ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, കണ്ണൂർ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയന്റെയും കെ എൻ ഇഎഫിന്റെയും മുൻ സംസ്ഥാനകമ്മിറ്റിഅംഗമാണ്. ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.