ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

0
64

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 433.13 പോയന്റ് താഴ്ന്ന് 59,919.69ലും നിഫ്റ്റി 143.60 പോയന്റ് നഷ്ടത്തില്‍ 17,873.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെ പണപ്പെരുപ്പ നിരക്ക് 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തില്‍ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചത്.

ഇതേതുടര്‍ന്ന് യുഎസിലെ കടപ്പത്ര ആദായത്തില്‍ വര്‍ധനവുമുണ്ടായി. ഇന്ത്യ അടക്കമുള്ള വികസ്വര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുമോയെന്ന ആശങ്ക വിപണിയെ ബാധിച്ചു.

ഐഒസി, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എസ്ബിഐ ലൈഫ്, എസ്ബിഐ, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടൈറ്റാന്‍ കമ്ബനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

അതെ സമയം ബാങ്ക്, ഓട്ടോ, ഐടി, എഫ്‌എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനവും താഴ്ന്നു.