കേസന്വേഷണത്തിന് എത്തിയ എസ്‌.ഐയെ കുത്തി പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ

0
32

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്‌. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് യൂണിഫോം കണ്ടയുടന്‍ പ്രതി ആക്രമിക്കുകയായിരുന്നു. മുന്നില്‍ നിന്നായിരുന്നു ആക്രമണം. കൊണ്ടോട്ടി സ്റ്റേഷനിലെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നതായി എസ്.ഐ പറഞ്ഞു. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.