പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു

0
26

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമരീന്ദരിന്റെ രാജി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. തന്നെ നിരന്തരം അവഹേളിക്കുകയും ഹൈക്കമാൻഡ് അടക്കം തന്നെ സംശയത്തോടെ നോക്കിക്കാണുകയും ചെയ്ത സാഹചര്യത്തിൽ സ്ഥാനത്തുതുടരുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ നിരവധിമാസമായി കോൺഗ്രസ് നേതൃത്വം താനെ ഒതുക്കുകയാണ്. മൂന്ന് തവണ നിയമസഭാകക്ഷിയോഗം വിളിച്ചു ചേർത്തപ്പോഴും മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും കോൺഗ്രസ് നേതൃത്വം കാട്ടിയില്ല. അപമാനിതനായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ താല്പര്യം ഇല്ല അമരീന്ദർ മാധ്യമംഗോളോട് പറഞ്ഞു.

ഗവര്‍ണര്‍ക്ക് രാജി കൈമാറിയതായി അമരീന്ദറിന്റെ മകന്‍ രനീന്ദര്‍ സിംഗ് അറിയിച്ചു.ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്ന ചിത്രം സഹിതം രാജി വാര്‍ത്ത രനീന്ദര്‍ ട്വീറ്റ് ചെയ്തു.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ച അമരീന്ദര്‍ അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചു. ഇത് മൂന്നാം തവണയാണ് താന്‍ അവഹേളിക്കപ്പെടുന്നതെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞു.