കോയമ്പത്തൂരിൽ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി

0
15

കോയമ്പത്തൂരിൽ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി. കോയമ്പത്തൂര്‍ നഗരത്തിലെ ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തില്‍ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സ്കോര്‍പിയോ കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സമീപത്തുകൂടി മറ്റ് വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.