ഭാര്യയെ ബെല്‍റ്റ്​ ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌​ കൊന്ന ഭര്‍ത്താവ്​ അറസ്റ്റില്‍

0
13

ബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവ്​ റിമാന്‍ഡില്‍. ബംഗാളിലെ ബുര്‍ദ്​വാന്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം.

ബാങ്കിലെ അസിസ്റ്റന്‍റ്​ മാനേജറായ ബിപ്ലബ്​ പരിയാദാണ്​ പ്രതി. 35കാരിയായ ഇപ്​സ പ്രിയദര്‍ശിനിയുമായി രണ്ടുവര്‍ഷം മുമ്ബായിരുന്നു ബിപ്ലബിന്‍റെ വിവാഹം. ഒഡീഷയിലെ ദേന്‍കനാല്‍ സ്വദേശിയാണ്​ 33കാരിയായ പ്രിയദര്‍ശിനി. വിവാഹത്തിന്​ ശേഷം ഇരുവരും കാംക്ഷയിലെ ഇരുനില അപാര്‍ട്ട്​മെന്‍റ്​ വാടകക്കെടുത്തായിരുന്നു താമസം.

കഴിഞ്ഞദിവസം ബിപ്ലവ്​ മോ​ട്ടോര്‍ സൈക്കിളില്‍ കാംക്ഷ പൊലീസ്​ സ്​റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരികയും പണം തികയാതെ വരികയും ചെയ്​തതോടെയാണ്​ കൊലപാതകമെന്നായിരുന്നു ബിപ്ലവിന്‍റെ ​െ​മാഴി. ഉടന്‍തന്നെ ബിപ്ലവിനെയും കൂട്ടി പൊലീസ്​ ഇരുവരുടെയും അപാര്‍ട്ട്​മെന്‍റിലെത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തറയില്‍ കിടക്കുകയായിരുന്നു മൃത​േദഹം. വളര്‍ത്തുമൃഗങ്ങളെ പൂട്ടിയിടുന്ന ബെല്‍റ്റ്​ ഉപയോഗിച്ച്‌​ കഴുത്തുഞെരിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ ബിപ്ലവ്​ പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത്​ റിമാന്‍ഡ്​ ചെയ്​തു. പ്രിയദര്‍ശിനിയുടെ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിന്​ ശേഷം സംസ്​കരിക്കും.

അതേസമയം സ്​ത്രീധനം നല്‍കാ​ത്തതിന്‍റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പ്രിയദര്‍ശിനിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹത്തിന്​ ശേഷം വീട്​ വാങ്ങാന്‍ 30ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട്​ പ്രിയദര്‍ശിനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു.

‘സ്​ത്രീധനത്തിന്​ പുറമെ 30ലക്ഷം രൂപ കൂടി സ്വന്തം വീട്ടുകാരില്‍നിന്ന്​ വാങ്ങണമെന്ന ആവശ്യം പ്രിയദര്‍ശിനി നിഷേധിച്ചു. ഇതിന്‍റെ പകയാണ്​ കൊലപാതക കാരണം. മകളുടെ ജീവന്​ നീതി വേണം’ -​പ്രിയദര്‍ശിനിയുടെ പിതാവ്​ പറഞ്ഞു.