ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളിയായ റോണാ വില്‍സന് ഇടക്കാല ജാമ്യം. രണ്ടാഴ്ചത്തേയ്ക്കാണ് ജാമ്യം അനുവദിച്ചത്. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പോയി കുടുംബത്തെ കാണാനാണ് ജാമ്യം നല്‍കിയത്.
പിതാവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 18നാണ് റോണവില്‍സന്റെ പിതാവ് മരിച്ചത്. ഒരുമാസം നീളുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് റോണ വില്‍സണ്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റോണ വില്‍സണെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി.
Recent Comments