കൊല്ലം മേടയില്മുക്കില് പ്രവര്‍ത്തിക്കുന്ന ആശ്രയ മെഡിക്കല്‍ സ്റ്റോറില്‍ വൻതീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ച മെഡിക്കല്‍ സ്റ്റോറിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കാവനാട് കന്നിമേല്‍ച്ചേരി സജീര്‍ മന്‍സിലില്‍ ഷബീറിന്റെ ആശ്രയ മെഡിക്കല്‍സിലാണ് തീപിടിത്തമുണ്ടായതെന്നു. പുലര്‍ച്ച മൂന്നോടെയാണ് സ്റ്റോറില്‍ തീ കത്തുന്നത് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുള്ളവര്‍ കണ്ടത്. ചാമക്കടയില്‍ നിന്നെത്തിയ ഫയർഫോഴ്സ് അകത്തുകടന്നാണ് തീയണച്ചത്. അപ്പോഴേക്കും മരുന്നുകളും കംപ്യുട്ടറുകളും പ്രിന്ററുമടക്കം കത്തിനശിച്ചു.
Recent Comments