Friday
22 September 2023
23.8 C
Kerala
HomeIndiaസതീശനും സുധാകരനും പ്രകോപനമുണ്ടാക്കി അതൃപ്തി പ്രകടിപ്പിച്ച് സോണിയഗാന്ധി

സതീശനും സുധാകരനും പ്രകോപനമുണ്ടാക്കി അതൃപ്തി പ്രകടിപ്പിച്ച് സോണിയഗാന്ധി

 

പ്രശ്ന പരിഹാരത്തിന് പകരം കെ സുധാകരനും വി ഡി സതീശനും പ്രകോപനമുണ്ടാക്കിയതാണ് കേരളത്തിലെ കോൺഗ്രസിൽ തർക്കം രൂക്ഷമാക്കിയതെന്ന അഭിപ്രായവുമായി സോണിയഗാന്ധി. പക്വത പാലിക്കേണ്ട നേതൃപദവി ഏറ്റെടുത്ത നേതാക്കൾ അത് പാലിച്ചില്ല. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സമവായം ഉണ്ടാക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പുതുതായി നേതൃപദവി ഏറ്റെടുത്ത നേതാക്കൾ താല്പര്യം കിട്ടിയില്ലെന്നും സോണിയഗാന്ധിക്ക് അഭിപ്രായമുണ്ട്. കേരളത്തിലെ തർക്കങ്ങളിൽ അവർ അടുത്ത അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കെപിസിസിക്ക് വീഴ്ച ഉണ്ടായി. ഈയൊരു സാഹചര്യത്തിൽ നേതൃപദവിയിലുള്ളവർ മിതത്വം പാലിക്കണമെന്ന് സോണിയ നിർദ്ദേശം നൽകി. കേരളത്തിലെ തർക്കങ്ങൾ പരിധിവിട്ടതോടെയാണ് സോണിയ ഗാന്ധി താരീഖ് അൻവ്വറിനെ അതൃപ്തി അറിയിച്ചത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ പരാതി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് നിർദേശവും സോണിയാഗാന്ധി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതാക്കൾ ഉമ്മൻ ചാണ്ടി ചെന്നിത്തല എന്നിവരുമായി വീണ്ടും വിശദമായ ചർച്ചകൾ നടത്തും. തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ബുധനാഴ്ച കേരളത്തിലെത്തും.

RELATED ARTICLES

Most Popular

Recent Comments