പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിനും വിലക്ക്; കോളേജ് പഠനത്തിനായുള്ള നിയമങ്ങള്‍ പ്രഖ്യാപിച്ച്‌ താലിബാന്‍

0
20

 

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക നിയമങ്ങള്‍ പുറത്തിറക്കി താലിബാൻ. പെണ്‍കുട്ടികള്‍ പുറത്തിറങ്ങുമ്പോൾ നിഖാബ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. സ്‌കൂളുകളിലും കോളേജുകളിലും ഇടവേളകളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി പരസ്പരം ഇടപഴകാൻ പാടില്ല. പെൺകുട്ടികൾ ആണ്‍കുട്ടികളോടൊപ്പം ഒരേ ക്ലാസില്‍ പഠിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഇതിനായി ലിംഗഭേദമനുസരിച്ച്‌ ക്ലാസുകള്‍ വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ വനിതാ അധ്യാപകർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളു. അധ്യാപികമാരെ കിട്ടിയില്ലെങ്കിൽ നല്ല സ്വഭാവമുള്ള വൃദ്ധരായ അധ്യാപകരെ നിയമിക്കാം. സര്‍വകലാശാലയില്‍ പഠിക്കുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് പുറത്തിറക്കിയ വ്യവസ്ഥകളിൽ പറയുന്നു.
സ്ത്രീകള്‍ അവരുടെ മുഖം ഭൂരിഭാഗവും മറക്കണം. വസ്ത്രധാരണത്തിന് പുറമേ സ്‌കൂളുകളിലും കോളേജുകളിലേയും പാഠ്യരീതികളിലും താലിബാന്‍ നിയന്ത്രണം കൊണ്ടുവന്നു.