കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം: കാര്‍ കുത്തിക്കീറി, ക്സറിശി നശിപ്പിച്ചു

0
19

 

കോതമംഗലത്ത് വീടിനുനേരെ കാട്ടാനയുടെ ആക്രമണം. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കുത്തിക്കീറി. തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് സംഭവം. വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറി കാറും കൃഷിയും നശിപ്പിച്ചത്. കോട്ടപ്പാറ വനത്തില്‍നിന്നെത്തിയ കാട്ടാനയാണ് ഇവ നശിപ്പിച്ചത്.
പോര്‍ച്ചില്‍ കിടന്ന കാര്‍ കാട്ടാന കുത്തിനീക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടാന പിന്‍വാങ്ങി. തിരികെ പോകുന്നതിനിടെ വീട്ടുപരിസരത്തെ വാഴ, കപ്പ കൃഷികളും കാട്ടാന നശിപ്പിച്ചു. മേഖലയില്‍ ഏറെ കാലമായി കാട്ടാന ഭീഷണിയുണ്ട്. പാലൂര്‍ തേക്കുവട്ടയില്‍ ഒരു ഓട്ടോറിക്ഷയും കാട്ടാന തകര്‍ത്തു. തേക്കുപന ഊരിലെ പണലി, പാപ്പ, കവിത എന്നിവര്‍ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓട്ടോയിൽ നിന്നിറങ്ങി ഓടിയതിനാൽ മൂന്നുപേരും രക്ഷപ്പെട്ടു.