കോഴിക്കോട് നിപ ലക്ഷണങ്ങൾ കണ്ടെത്തിയ പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു

0
90

കോഴിക്കോട് വീണ്ടും നിപ ലക്ഷണങ്ങൾ കണ്ടെത്തിയ പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലു ദിവസം മുൻപാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന.ആദ്യ സാമ്പിളിൻ്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോർട്ട്. മറ്റ് പരിശോധനാഫലം കൂടി വന്നതിനു ശേഷമേ നിപയാണോ എന്ന കാര്യം പൂർണമായും സ്ഥിരീകരിക്കുകയുള്ളൂ.

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് കോഴിക്കോട് സന്ദർശിക്കും. ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തുമെന്ന് അറിയുന്നു.സമ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടി വരുന്നു.