വിമാന ടിക്കറ്റ്​ നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍; ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ

0
49

ഇന്ത്യയില്‍നിന്ന്​ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍. കൊച്ചി, മും​ബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക്​ നേരിട്ടുള്ള ടിക്കറ്റ്​ നിരക്ക്​ സെപ്​റ്റംബര്‍ ആദ്യ രണ്ടാഴ്​ചകളില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെയാണ്​.

മാസങ്ങള്‍ക്കു ശേഷം നേരിട്ടുള്ള വിമാന സര്‍വിസിന്​ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആഴ്​ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന്​ പരിധി നിശ്ചയിച്ചിട്ടുണ്ട്​. ആഴ്​ചയില്‍ 5528 സീറ്റ്​ ആണ്​ കുവൈത്ത്​​ വ്യോമയാന വകുപ്പ്​ അനുവദിച്ചിട്ടുള്ളത്​. ഇതില്‍ പകുതി ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്കും പകുതി കുവൈത്തി വിമാനക്കമ്ബനികളായ കുവൈത്ത്​ എയര്‍വേസും ജസീറ എയര്‍വേ​സും പങ്കിടുകയുമാണ്​.

ഇന്ത്യന്‍ വിമാനക്കമ്ബനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത്​ വ്യോമയാന വകുപ്പു മേധാവി യൂസുഫ്​ അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന്​ അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്​. ഇന്ത്യ അന്താരാഷ്​ട്ര വിമാന സര്‍വിസിന്​ വിലക്ക്​ ഏര്‍പ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ്​ ഇപ്പോള്‍ സര്‍വിസ്​ ആരംഭിക്കുന്നത്​.

ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ്​ ​േക്വാട്ട നിശ്ചയിച്ചത്​. നാട്ടില്‍നിന്ന്​ കുവൈത്തിലെത്തല്‍ അത്യാവശ്യമായിട്ടുള്ള പതിനായിരങ്ങള്‍ കാത്തിരിക്കുന്ന അവസ്ഥയില്‍ ​േക്വാട്ട വര്‍ധിപ്പിച്ചാലേ ടിക്കറ്റ്​ നിരക്ക്​ കുറയൂ.