ആരാധകര്‍ കാത്തിരിക്കുന്ന മണി ഹെയ്സ്റ്റ് സീസണ്‍ 5 ഇന്നത്തെുന്നു

0
40

ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന മണി ഹെയ്സ്റ്റ് സീസണ്‍ 5 ഇന്നത്തെുന്നു. ഇന്ത്യന്‍ സമയം 12.30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോവിഡ് മൂലം മാറ്റിവെച്ച റിലീസാണ് ഇന്ന് നടക്കുന്നത്. നിരവധി സംഭവങ്ങളുണ്ട് ഇത്തവണ സീസണ്‍ -5ല്‍.
ആരാധകര്‍ ഏറെ ആവേശത്തോടെയാണ് പുതിയ സീസണെ വരവേല്‍ക്കുന്നത്. അഞ്ച് എപ്പിസോഡുകളായിരിക്കും ആദ്യം എത്തുന്നത്.

ഡിസംബര്‍ മൂന്നിന് രണ്ടാം ഭാഗവും എത്തും. ആകെ 10 എപ്പിസോഡുകളാണ് ഇനി. ബാങ്ക് ഒാഫ് സ്പെയിനില്‍ അകപ്പെട്ട് പോയ സംഘമാണ് ഇത്തവണ സീസണ്‍ 5-ല്‍. ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.