പ്രതിഷേധ സഭയിലും കോൺഗ്രസിനെ മൂലയ്ക്കിരുത്തി ലീഗ്, മുഖ്യമന്ത്രിയായത് പി.കെ.ബഷീർ, സ്പീക്കർ എൻ ഷംസുദ്ധീൻ, ചെന്നിത്തലയെ പരിഗണിച്ചില്ല

0
17

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിതത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സഭ ബഹിഷ്കരിച്ച് യു ഡി എഫ് നടത്തിയ പ്രതിഷേധ സഭയിലും കോൺഗ്രസ്സിന് അവഗണന. സഭയുടെ പ്രതീകാത്മക രൂപത്തിലാണ് കോൺഗ്രസ്സ് പ്രതിഷേധം നടത്തിയത്. പ്രതിഷേധ സഭയിൽ മുഖ്യമന്ത്രിയുടെ സ്ഥാനം നൽകിയത് മുസ്ലിം ലീഗ് എം എൽ എ പി.കെ.ബഷീറിന്, സ്‌പീക്കറായി വേഷമിട്ടത് എൻ ഷംസുദ്ധീൻ മണ്ണാർക്കാട് മണ്ഡലത്തിലെ ലീഗിന്റെ എം എൽ എ.

പ്രതിപക്ഷത്തിന്റെ നേതാവായി വി ഡി സതീശൻ തന്നെ.മുതിർന്ന നേതാവും മുൻ എം പിയും, നിരവധി വർഷങ്ങൾ നിയമസഭാ സാമാജികൻ എന്ന അനുഭവസമ്പത്തുമുള്ള പി.ടി.തോമസിനെ അടിയന്തര പ്രമേയ അവതാരകനായി തന്നെ നില നിർത്തിയതും ലീഗ് എം എൽ എ മാരുടെ നീക്കമായിരുന്നു. എല്ലാത്തിനും മൂക സാക്ഷിയായി രമേശ് ചെന്നിത്തലയും, തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ്സ് എം എൽ എ മാരും. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതീകാത്മക സമരത്തിന്റെ വേദിയിൽ പോലും കോൺഗ്രസ്സിനെ ലീഗ് വിഴുങ്ങി എന്നതാണ് വസ്തുത.

രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളെ മുക്കിലിരുത്തിയാണ് വി ഡി സതീശന്റെ നേതൃത്വത്തിൽ ലീഗ് മുഖ്യമന്ത്രിയും, സ്‌പീക്കറുമായി വേഷമിട്ട പ്രതിഷേധം അരങ്ങേറിയത്. ഇതോടെ യു ഡി എഫിലെ ലീഗിന്റെ അപ്രമാദിത്വം മറ നീക്കി പുറത്ത് വന്നത്. സമരം വേണ്ട രീതിയിൽ വിജയിച്ചില്ല എന്ന് മാത്രമല്ല യു ഡി എഫിലെ ലീഗ് മേൽക്കോയ്മ പുറത്തതാകുകയും ചെയ്തു.