ബത്തേരി കോഴക്കേസ് ; സുരേന്ദ്രനും ടീമും കുടുങ്ങും

0
21

ബത്തേരി കോഴക്കേസിൽ ബിജെപി നേതാക്കൾ പ്രതികളാകും. ബിജെപി സംസ്ഥാന സംഘനാ ജനറൽ സെക്രട്ടറി എം ഗണേഷ്‌, വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവരാണ്‌ പ്രതികളാകുക. ഫോൺ ഹാരജാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ്‌ ഇരുവർക്കുമെതിരെ കേസ്‌ എടുത്തിരിക്കുന്നത്ത്.

ഈ കേസിൽ ഫോണുകളെല്ലാം നിർണായക തെളിവുകളാണ്‌. ഇരുവർക്കെതിരെ മൊഴികളുമുണ്ട്‌. ഇത്‌ മാനന്തവാടി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച ഫോണുകളാണ്‌ ഹാജരാക്കേണ്ടത്‌. എന്നാൽ ഗണേഷ്‌ പുതിയ ഫോണാണ്‌ നൽകയിയത്‌. പഴയ ഫോൺ നശിപ്പിച്ചതായും സംശയമുണ്ട്‌. പ്രശാന്ത്‌ ഫോൺ ഹാജരാക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ ഇരുവർക്കുമെതിരെ കേസ്‌.