സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഓണം, മുഹറം ചന്തകൾ ബുധനാഴ്ച ആരംഭിക്കും

0
69

 

സംസ്ഥാനത്ത് സഹകരണ ഓണം, മുഹറം ചന്തകൾ ബുധനാഴ്ച ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്.

2000 വിപണികളാണ് ഉണ്ടാവുക.സർക്കാരിന്റെ ഓണകിറ്റിൽ ഉൾപ്പെടാത്ത വിഭവങ്ങൾ സബ്‌സിഡി നിരക്കിൽ നൽകാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമ പ്രകാരം ഇത് സാധ്യമായില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.

നോൺ സബ്സിഡി ഉൾപ്പെടെ യുള്ള സാധനങ്ങൾ 15 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ നൽകാനാണ് തീരുമാനമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ അറിയിച്ചു.ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും ചന്തയിൽ ഉണ്ടാകും.