ഒളിമ്പിക് ഗുസ്തിയിൽ ബജ്റംഗ് പുനിയക്ക് വെങ്കലത്തിളക്കം

0
67

 

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്‌റ്റൈലിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോൽപ്പിച്ചത്.

ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാർ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോർഗൊഹെയ്ൻ, ഇന്ത്യൻ ഹോക്കി ടീം, രവികുമാർ ദഹിയ എന്നിവർക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡൽ ജേതാവായിരിക്കുകയാണ് ബജ്‌റംഗ്.