യുവ കലാകാരൻ പി എസ് ബാനർജി അന്തരിച്ചു

0
50

നാടൻപാട്ടു കലാകാര‌നും കാർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചികിത്സയിൽക്കഴിയവെ ഇന്നു പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.

‘താരകപ്പെണ്ണളേ’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് ബാനർജി. സ്വതശുദ്ധമായ ആലാപനശൈലിയിലൂടെ ശ്രദ്ധേയനായ ബാനർജി നിരവധി പാട്ടുകൾക്കു വേണ്ടി സ്വരമായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താരകപ്പെണ്ണളേ’.

കലാരംഗത്തെ നിരവധി പേരാണ് ബാനർജിക്ക് ആദരാഞ്ജലികളർപ്പിച്ചത്. പാച്ചു–സുഭദ്ര ദമ്പതികളുടെ മകനാണ് പി.എസ്. ബാനർജി. ഭാര്യ: ജയപ്രഭ. രണ്ടു മക്കളുണ്ട്.