വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ

0
11

അപകട സാധ്യതയേറിയ പേരൂർക്കട വഴയില ജംഗ്ക്ഷനിൽ ട്രാഫിക് ഡിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനായി കെൽട്രോണുമായി ചേർന്ന് പോലീസ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് , ജില്ലാ പോലീസ് മേധാവി തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എന്നിവർ ഓഗസ്റ്റ് 31 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കമ്മീഷൻ തിരുവനന്തപുരം നോർത്ത് ട്രാഫിക് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് വേണ്ടി നടത്തിയ സാധ്യതാ പഠനം നടത്തി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് 2019 ജൂലൈ 19 ന് അയച്ചുകൊടുത്തിട്ടുണ്ട്. സിഗ്നൽ സ്ഥാപിക്കേണ്ടത് പൊതുമരാമത്ത് വകുപ്പും നഗരസഭയുമാണെന്നും അവർക്ക് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിനോടും നഗരസഭയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. വെമ്പായം സ്വദേശി ജയചന്ദ്രൻ തലയൽ സമർപ്പിച്ച പരാതിയിലാണ് നടപടി.