ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്തിന് അനുസ്മരണം

0
7

അകാലത്തിൽ അന്തരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്ത് അനുസ്മരണം സംഘടിപ്പിച്ചു.തലസ്ഥാനത്തെ പത്രഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ ക്യാപിറ്റൽ ലെൻസ്‌ വ്യൂ വിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സുപ്രഭാതം ബ്യുറോ ചീഫ് അൻസാർ മുഹമ്മദ്‌ അനുസ്മരണ പ്രഭാഷണം നടത്തി.

സിന്ധു കുമാർ (ചീഫ് ക്യാമറാമാൻ മനോരമ ന്യൂസ്‌), ജി. പ്രമോദ് (ചീഫ് ഫോട്ടോഗ്രാഫർ ദേശാഭിമാനി),ബിമൽ തമ്പി (സീനിയർ ഫോട്ടോഗ്രാഫർ മാധ്യമം), വി.വി. അനൂപ് (ഫോട്ടോഗ്രാഫർ ജന്മഭൂമി), ക്യാപിറ്റൽ ലെൻസ്‌ വ്യൂ കൺവീനർ ടി.കെ ദീപപ്രസാദ്, ക്യാപിറ്റൽ ലെൻസ്‌ വ്യൂ ജോയിന്റ് കൺവീനർ രാജേഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.