സിപിഐ എമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍

0
14

സിപിഐ എമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജായ സിപിഐ എം കേരള എന്ന അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. 1.12 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്‌ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സൈബര്‍ ഇടങ്ങളില്‍ ശക്തമായ സാന്നിധ്യമാകുന്നതിന്റെ ഭാഗമായാണ് സിപിഐ എം യൂ ട്യൂബ് ചാനല്‍ ആരംഭിച്ചത്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് അണികളെ അറിയിക്കുന്നതിനും പാര്‍ട്ടിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് യൂ ട്യൂബ് ചാനല്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്.