അമേരിക്കയിൽ മെ​ട്രോ സ്റ്റേ​ഷ​നു സമീപം അക്രമം,പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

0
66

അമേരിക്കയിൽ പെ​ൻറ​ഗ​ൺ മെ​ട്രോ സ്റ്റേ​ഷ​നു സമീപം അക്രമം. അക്രമത്തിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ൻറ​ഗ​ണി​ലെ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബ​സ് പ്ലാ​റ്റ്ഫോ​മി​ൽ വെ​ടി​വ​യ്പ് ന​ട​ന്നി​രു​ന്നു.

വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശം അ​ട​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു.