ഇ ഡി ഉദ്യോഗസ്ഥർ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടെന്ന് കുഞ്ഞാലിക്കുട്ടി

0
21

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച്‌ കുഞ്ഞാലിക്കുട്ടി. ഇ ഡി എത്തിയത് ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്‍റെ പേരിലാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാലാരിവട്ടം പാലം കമ്മീഷന്‍ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങള്‍ ഭാ​ഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തതിന്റെ തെളിവ് കെ ടി ജലീൽ പുറത്തുവിട്ടിരുന്നു.