മലപ്പുറത്ത് അര കോടിയുടെ കഞ്ചാവ് പിടികൂടി, പ്രതികൾക്കായി അന്വേഷണം തുടങ്ങി

0
58

മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്ത് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 120 കിലോയോളം കഞ്ചാവ് പിടികൂടി. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും, സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഞ്ചാവ് എത്തിച്ചവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു.