വനിതാ ഹോക്കി സെമിൽ ഇന്ത്യക്ക് തോൽവി, വെങ്കലമെഡലിനായി മത്സരിക്കും

0
77

 

വനിതാ ഹോക്കി സെമിൽ ഇന്ത്യക്ക് തോൽവി. അർജന്റീനക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഗുർജിത് കൗറിന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. നോയൽ ബാറിയോന്യൂവോ നേടിയ രണ്ട് ഗോളാണ് അർജന്റീനയ്ക്ക് ജയമൊരുക്കിയത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. റാണി രാംപാലിന്റെ പെനാൽറ്റി കോർണർ ഗുർജിത് ഗോളാക്കി മാറ്റി. ഒരു ഗോളിന്റെ മുൻതൂക്കത്തിൽ ഇന്ത്യ ആദ്യ ക്വാർട്ടർ പൂർത്തിയാക്കി. എന്നാൽ 18-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൽറ്റി കോർണർ നോയൽ ഗോളാക്കി മാറ്റുകയായിരുന്നു.വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടണുമായി കളിക്കും.

നേരത്തെ പുരുഷ ടീമും പുറത്തായിരുന്നു. ബെൽജിയത്തോട് 5-2നാണ് ടീം തോറ്റത്. വെങ്കലത്തിനുള്ള മത്സരത്തിൽ ഇന്ത്യ ജർമനിയെ നേരിടും.