ടോക്യോയിൽ ചരിത്രംകുറിച്ച് വനിത ഹോക്കി ടീം

0
26

ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ​ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

 

അതേസമയം, വനിതാ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഷൂട്ടിം​ഗിലും ഇന്ത്യൻ സംഘത്തിന് ഇന്ന് മത്സരമുണ്ട്.

 

നേരത്തെ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായിരുന്നു. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്. അമേരിക്കയുടെ ​ജെന്ന പ്രാൻഡിനിയും ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു. ജെന്നയാണ് ഒന്നാം സ്ഥാനത്ത്.