ദല്‍ഹിയില്‍ പതിനാലുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

0
69

ദല്‍ഹിയില്‍ പതിനാലുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദല്‍ഹിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് പീഡിപ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ നാലാമത്തെയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

20-25 വയസ് പ്രായമുള്ളവരാണ് ഇവര്‍ നാലുപേരും. പെണ്‍കുട്ടിയുടെ സുഹൃത്ത് ഡ്രൈവിന് പോകാനെന്ന വ്യാജേനെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മറ്റുള്ളവരോടൊപ്പം ചേര്‍ന്നു പീഡിപ്പിക്കുകയുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

നേരത്തെ പരിചയമുണ്ടായിരുന്ന കരണ്‍ എന്ന യുവാവ് ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വിളിക്കുകയും അടുത്തുള്ള പാര്‍ക്കില്‍ വെച്ച് സുഹൃത്തുക്കളാണെന്ന് പറഞ്ഞുകൊണ്ട് മൂന്ന് പേരെ പരിചയപ്പെടുത്തുകയുമായിരുന്നു. ഗോലു, ലെഫ്റ്റി, സുരാജ് എന്നാണ് ഇവരുടെ പേരുകള്‍ പരാതിയില്‍ നല്‍കിയിരിക്കുന്നത്.

എല്ലാവരും കൂടി കാറില്‍ എവിടെയെങ്കിലും പോയി വരാമെന്ന് കരണ്‍ പറയുകയും ഇവര്‍ യാത്രക്ക് പോകുകയുമായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കൊണ്ടലി ഭാഗത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.