വേണ്ടിവന്നാല്‍ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചു തകര്‍ക്കും ; ബി.ജെ.പി എം.എല്‍.എ

0
40

വേണ്ടിവന്നാല്‍ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചു തകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.

ഞങ്ങളെ ആക്രമിക്കുമെന്നും മര്‍ദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരോട് പറയാനുള്ളത് അത്തരമൊരു നീക്കത്തിന് മുതിരുമ്പോള്‍ ഞങ്ങള്‍ തിരിച്ചടിച്ചാല്‍ അത് താങ്ങാന്‍ ബുദ്ധിമുട്ടാകുമെന്ന് മാത്രമേ പറയാനുള്ളൂവെന്നും ഉദ്ധവ് പറഞ്ഞു.

 

‘ശിവസേന മന്ദിരം തകര്‍ക്കാന്‍ ഒരു യഥാര്‍ത്ഥ ബി.ജെ.പിക്കാരന് കഴിയില്ല. ഈ പറയുന്നവര്‍ ബി.ജെ.പിക്കാരല്ല. ആ പാര്‍ട്ടിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ തന്നെ ധാരാളം. മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്നതല്ല ഇത്,’ സഞ്ജയ് റാവത്ത് പറഞ്ഞു.