ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവി

0
19

 

പുതിയ ജയിൽ മേധാവിയായി ഷേക്ക് ദർവേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം. എ ഡി ജി പി റാങ്കിൽ കേരള പോലീസ് അക്കാദമി ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

2019ൽ ഉത്തര മേഖലാ എ ഡി ജി പിയായി നിയമിതനായി. പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ എസ് പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്.

36 വർഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയിൽ ഡിജിപി, ട്രാൻസ്‌പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.