കെ സുരേന്ദ്രൻ കുടുങ്ങും ; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി കേരള പോലീസ്

0
30

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണസംഘം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി പണം ഉപയോഗിച്ചോയെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.തെരഞ്ഞെടുപ്പിനായി ബി.ജെ.പി 41.4 കോടി രൂപയാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെക്കൂടാതെ ആദായ നികുതി വകുപ്പ് പ്രിവന്റീവ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നിവര്‍ക്കും പൊലീസ് വിവരങ്ങള്‍ കൈമാറും.

ബി.ജെ.പി സംസ്ഥാന നേതാക്കളുടെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കവര്‍ന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപയും ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പെടയുള്ള നേതാക്കളെ സാക്ഷികളാക്കി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.