ഈരാറ്റുപേട്ട തീക്കോയിൽ ഉത്തരഘൻഡ് സ്വദേശി കൊച്ചിൻ നേവി ലെഫ്റ്നന്റ് ഓഫിസർ അഭിഷേക് മുങ്ങി മരിച്ചു.

0
149

ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ ഉത്തരഘൻഡ് സ്വദേശി കൊച്ചിൻ നേവി ലെഫ്റ്നന്റ് ഓഫിസർ അഭിഷേക് (27) മുങ്ങി മരിച്ചു. തീകോയി ടൂറിസ്റ്റ് കേന്ദ്രമായ മാർമല അരുവിയിലേക്ക് എട്ട് പേരടങ്ങുന്ന സംഘമായി രണ്ടു കറുകളിൽ അരുവി സന്ദർശിക്കാൻ എത്തിയതായിരുന്നു. നാല് പേർ അരുവിയിൽ ഇറങ്ങുകയും ഒരാൾ ആഴങ്ങളിലേക്ക് താഴ്ന്നു പോകുകയും ചെയ്തു.

ഈരാറ്റുപേട്ടയിൽ നിന്നും അരുവി കാണാൻ എത്തിയ നടക്കൽ സ്വദേശി മുജീബ് സംഭവം കാണുകയും ടീം നന്മക്കൂട്ടത്തെ വിളിച് അറിയിക്കുകയും ഉടൻ തന്നെ സംഭസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു.

അരുവിയിൽ നിന്നും താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ ഫോഴ്സ് തിരച്ചിലിനെ ബാധിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോഡി ടീം നന്മകൂട്ടം കണ്ടെടുത്തു.ബോഡി ഈരാറ്റുപേട്ട PMC ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.ഈരാറ്റുപേട്ട ഫയർ ഫോഴ്സ് രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.