ഉത്തർപ്രദേശിൽ ട്രക്ക് പാഞ്ഞുകയറി 18 തൊഴിലാളികൾ മരിച്ചു

0
119

ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ട്രക്ക് പാഞ്ഞുകയറി 18 തൊഴിലാളികൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ട ബസിന് മുന്നിൽ കിടന്നുറങ്ങിയ തൊഴലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

ഹരിയാനയിൽ നിന്ന് മടങ്ങുന്ന ബിഹാർ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിർത്തിയിട്ട ബസിന് പിന്നിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു. അതിശക്തിയിൽ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സീനിയർ പൊലീസ് ഓഫിസർ സത്യനാരായൺ സാബത്ത് പറഞ്ഞു. രക്ഷാസേന എത്തിയാണ് ബസിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുത്തത്.