ഇലഞ്ഞി കള്ളനോട്ട്: പിടിയിലായവർക്ക് അന്തർ സംസ്ഥാന ബന്ധം, എന്‍ഐഎ ചോദ്യം ചെയ്യും

0
26

പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ അറസ്റ്റിലായവർക്ക് അന്തർ സംസ്ഥാനബന്ധം ഉള്ളതായി അന്വേഷകസംഘം കണ്ടെത്തി. പിടിച്ചെടുത്തതിന് പുറമെ കൂടുതൽ വ്യാജനോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. ഏത് കണ്ടെത്താനുള്ള തിരച്ചിലും ഊർജിതമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. അതിനിടെ, പ്രതികളെ പ്രതികളെ എന്‍ഐഎ സംഘവും ചോദ്യം ചെയ്യും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കം കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാനാണിത്. കേസിലെ പ്രതികളില്‍ ചിലര്‍ നേരത്തെയും കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിയിലായവരാണ്. പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് കേരളത്തിൽ മാത്രം ചെലവഴിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയിരിക്കുന്നത്.