ടോക്കിയോ ഒളിംപിക്സ് 2021 : പി.വി. സിന്ധു പോരാട്ടത്തിനിറങ്ങുന്നു

0
70

 

 

ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു.

ഗ്രൂപ്പ് ജെ-യിൽ ഹോങ്കോങ് താരം ചെയുങ് എൻഗാൻ യിയാണ് എതിരാളി. രാവിലെ 7.30-നാണ് മത്സരം.മൂന്നു താരങ്ങളുള്ള ഗ്രൂപ്പിൽ കൂടുതൽ പോയന്റ് നേടുന്ന താരം പ്രീക്വാർട്ടറിലെത്തും. സിന്ധുവും ചെയുങ്ങും ആദ്യമത്സരത്തിൽ ജയിച്ചതിനാൽ ഇരുവരും തമ്മിലുള്ള മത്സരവിജയി നോക്കൗട്ട് റൗണ്ടിലെത്തും.

ഇസ്രായേലിന്റെ സെനിയ പൊളികാർപോവയെയാണ് ഇരുവരും ആദ്യമത്സരത്തിൽ തോൽപ്പിച്ചത്. ബാഡ്മിന്റണിൽ മൂന്നുവീതം താരങ്ങളുള്ള 16 ഗ്രൂപ്പുകളും നാലു താരമുള്ള ഒരു ഗ്രൂപ്പുമാണുള്ളത്. ഓരോ ഗ്രൂപ്പിലെയും വിജയികൾ നോക്കൗട്ട് റൗണ്ടിലെത്തും.