ജിംനാസ്റ്റിക്‌സ് സൂപ്പർ താരം സിമോൺ ബൈൽസ് ഒളിമ്പിക്‌സിൽ നിന്ന് പിൻമാറി

0
50

 

ജിംനാസ്റ്റിക്‌സ് സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്ന് പിൻമാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്റെ പിൻമാറ്റം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നാണ് ബൈൽസിന്റെ പിൻമാറ്റമെന്നാണ് സൂചന. ഇതൊടെ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ഫൈനലിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമെ വരും ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ബൈൽസ് പങ്കെടുക്കുമോ എന്ന് പറയാനാവു എന്ന് യുഎസ്എ ജിംനാസ്റ്റിക്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2016ലെ റിയോ ഒളിംപിക്‌സിൽ നാലു സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈൽസ്. ഇത്തവണ വ്യക്തിഗത ഇനങ്ങളിൽ അഞ്ചെണ്ണത്തിലും ബൈൽസ് ഫൈനലിലെത്തിയിരുന്നു.