ടോക്യോ ഒളിമ്പിക്സ്; ചരിത്രത്തിൽ ആദ്യ ഒളിമ്പിക് സ്വർണം സ്വന്തമാക്കി ബർമുഡ

0
87

 

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യ സ്വർണം സ്വന്തമാക്കി ബർമുഡ. 33 കാരിയായ ഫ്‌ലോറ ഡെഫി ആണ് ബർമൂഡയ്ക്ക് സ്വർണം സമ്മാനിച്ചത്. വനിത ട്രിയതലോണിൽ ആണ് സ്വർണം. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്കിളിംഗ്, 5 കിലോമീറ്റർ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണിൽ ഒളിമ്പിക്‌സിലെ ഏറ്റവും പാടുള്ള മത്സരങ്ങളിൽ ഒന്നാണ്. ഇതിൽ വമ്പൻ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വർണം സ്വന്തമാക്കിയത്.

ഫ്‌ലോറയ്ക്ക് 2008 ഒളിമ്പിക്‌സിൽ റേസ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല, സൈക്കിൾ ഇടിച്ചതിനെ തുടർന്ന് 2012 ൽ 45 മത് ആയിരുന്നു. ഇത്തവണ 18.32 മിനിറ്റിൽ നീന്തലും 1 മണിക്കൂർ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും 33 മിനിറ്റിൽ ഓട്ടവും പൂർത്തിയാക്കിയാണ് സ്വർണം സ്വന്തമാക്കിയത്.

അവിടെ നിന്നാണ് ഫ്‌ലോറ തന്റെ രാജ്യത്തിന്റെ ദേശീയ ഗാനം ടോക്കിയോയിൽ പാടി കേൾപ്പിച്ചത്. 18.32 മിനിറ്റിൽ നീന്തലും 1 മണിക്കൂർ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും 33 മിനിറ്റിൽ ഓട്ടവും പൂർത്തിയാക്കിയ ഫ്‌ലോറ റേസ് പൂർത്തിയാക്കിയത് ബ്രിട്ടന്റെ ജോർജിയ ടൈലർ ബ്രോണിന് ആണ് വെള്ളി.

ഇവർ 1 മണിക്കൂർ 56 മിനിറ്റ് 50 സെക്കന്റിൽ റേസ് പൂർത്തിയാക്കി.അമേരിക്കയുടെ കെയ്റ്റി സഫെർസ് വെങ്കലവും നേടി. ഇവർ 1 മണിക്കൂർ 57 മിനിറ്റ് .03 സെക്കന്റിൽ റേസ് പൂർത്തിയാക്കി.