ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാനൊരുങ്ങുന്നു

0
22

ഇ-കൊമേഴ്സ് രംഗത്തെ ഭീമന്‍ കമ്പനിയായ ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാനൊരുങ്ങുന്നു. ബിറ്റ്കോയിന്‍ പോലുള്ള കറന്‍സികള്‍ ഉല്‍പ്പന്നങ്ങളുടെ വിലയായി ഈടാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ കറന്‍സി ആന്റ് ബ്ലോക്ക്‌ചെയിന്‍ പ്രൊഡക്‌ട് ലീഡിനെ കമ്പനിയുടെ ഭാഗമാക്കാനൊരുങ്ങുകയാണ് ആമസോണ്‍ ഈ പ്രൊഡക്‌ട് ലീഡിനായി കമ്പനി പരസ്യവും പുറത്തിറക്കി. പുതുതായി ചുമതലയേറ്റെടുക്കുന്നയാള്‍ ആമസോണിലെ എല്ലാ വിഭാഗങ്ങളുമായും അടുത്തിടപഴകും. കസ്റ്റമര്‍ എക്സ്പീരിയന്‍സ്, ടെക്നിക്കല്‍ സ്ട്രാറ്റജി, ലോഞ്ച് സ്ട്രാറ്റജി എന്നിവയെ കുറിച്ച്‌ പഠിച്ച്‌ രൂപകല്‍പ്പന നടത്തും.ഇതുവരെ ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയെ ഒരു പേമെന്റ് ഓപ്ഷനായി സ്വീകരിച്ച്‌ തുടങ്ങിയിട്ടില്ല.