യെദിയൂരപ്പയുടെ രാജി; കർണാടകത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം, കടയടച്ച് വ്യാപാരികൾ

0
105

ബി എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുകച്ചുചാടിച്ച ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി.പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

യെദിയൂരപ്പയെ രാജി വെപ്പിച്ച കേന്ദ്രനേതാക്കളാക്കെതിരെ രൂക്ഷ വിമർശനവുമായി പ്രവർത്തകർ രംഗത്തുവന്നു. മുൻ മുഖ്യമന്ത്രിക്ക് പിന്തുണയുമായി വ്യാപാരികൾ കടകൾ അടച്ച് ഹർത്താലും ആചരിച്ചു. തിണകളാഴ്ചയാണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വെച്ചത്.