വാഴയെ കൂട്ടി ബിരിയാണി വാങ്ങാൻ പോയതിന് ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്; പരിഹാസവുമായി പി വി അൻവർ എംഎൽഎ

0
16

ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താലയിൽ തോറ്റ വി ടി ബൽറാം എന്നിവരടക്കമുള്ളവരെ ട്രോളിക്കൊന്ന് പി വി അൻവർ എംഎൽഎ. രമ്യ ഹരിദാസ് അടക്കമുളള നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് കടുത്ത പരിഹാസവുമായി അൻവറും രംഗത്തെത്തിയത്.

ഈ കൊവിഡ്‌ കാലത്ത്‌ പ്രത്യേകതരം “വാഴയെ ഒപ്പം കൂട്ടി” അതിന്റെ ഇലയിൽ ബിരിയാണി പാഴ്സൽ വാങ്ങാൻ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌ എന്ന കുറിപ്പ് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ‘മേഡ് ഇൻ തൃത്താല’ എന്ന പേരിൽ വാഴയിലയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, താങ്കൾ ഒരു എംഎൽഎ ആണെന്നും നിലവാരം നഷ്ടപ്പെടുത്താതിരിക്കണമെന്നുമുല്ല കമന്റിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അൻവർ നൽകിയത്. കള്ളപ്പരാതി കൊടുക്കും മുൻപ്‌ ഒരു എംപി ആണെന്ന സ്റ്റാൻഡേർഡ്‌ കീപ്പ്‌ ചെയ്യാൻ അവിടെ പറഞ്ഞിട്ട്‌ ഇങ്ങോട്ട്‌ വന്നു പറയൂ സുഹൃത്തേ… അപ്പോൾ ആലോചിക്കാം എന്നും അൻവൻ കമന്റ് ബോക്സിൽ കുറിച്ചു.

ഞായറാഴ്ചയാണ് രമ്യയും ബൽറാമും അടങ്ങുന്ന സംഘം ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച്‌ ദൃശ്യങ്ങൾ പുറത്ത് വന്നത്.